Posted On
date_range Updated On
date_range സർക്കാർ സഹായം ഉടൻ ലഭ്യമാക്കും; ക്രിസ്മസ് ദിനത്തിൽ ഒാഖി ദുരിത ബാധിതരോടൊപ്പം കടകംപള്ളി
തിരുവനന്തപുരം: വെട്ടുകാട് പ്രദേശത്ത് ഒാഖി ദുരിതബാധിതരുടെ വീടുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ക്രിസ്മസ് കഴിയുേമ്പാഴേക്കും ലഭ്യമാക്കുമെന്ന് കടകംപള്ളി അറിയിച്ചു.
133 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുക മാത്ര
മേ ചെയ്യാനുള്ളൂ. മരിച്ചുവെന്ന് ഉറപ്പിച്ചവരുടെ ബന്ധുക്കൾക്ക് ആവശ്യമായ എല്ലാ സഹായവും ഉടനടി ലഭ്യമാക്കും. ക്രിസ്മസ് കഴിയുന്നതോടു കൂടി അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങൾ നഷ്ടപ്പെട്ട എല്ലാവരുടെയും വീടുകൾ സന്ദർശിച്ച മന്ത്രി അവരുടെ ദുഃഖത്തിൽ പങ്കുേചർന്നു. വെട്ടുകാട്ട് പള്ളി വികാരിയും മന്ത്രിയെ അനുകമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.