Posted On
date_range Updated On
date_range സുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ നൽകിയിട്ടുണ്ട് -കെ. സുധാകരൻ
തിരൂർ: പുനഃസംഘടനയിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ലെന്നും ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിെൻറ സൗന്ദര്യമാണെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വി.എം. സുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ കെ. സുധാകരൻ വ്യക്തമാക്കി.
കോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായി. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഇടതുപക്ഷം നൽകുന്നതാെണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കാലവർഷക്കെടുതിയിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണം. മുൻവിധിയില്ലാതെ പരീക്ഷ നടത്തിയതിനാലാണ് വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാതെ പോയതെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.