മാണിയെ എൽ.ഡി.എഫിലേക്കെത്തിക്കാൻ സ്കറിയ തോമസ് 

കോട്ടയം: കേരള കോൺഗ്രസ് കെ.എംമാണിയെ എൽ.ഡി.എഫിലേക്കെത്തിക്കാൻ നീക്കം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ്  മാണിയെ എൽ.ഡി.എഫിലേക്കെത്തിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷി നേതാവായ സ്കറിയാ തോമസാണ്.  കർഷക കൂട്ടായ്മ  എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന പുതിയ നീക്കത്തിന്  ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ എം.മാണിക്ക് അനുകൂലമാണെന്നും  എ.കെ.ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്കറിയാ തോമസ് പറഞ്ഞു.

കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം പങ്കെടുത്ത പ്രാരംഭ ചർച്ചകൾ നടന്നുകഴിഞ്ഞു. എന്നാൽ ജേക്കബ് വിഭാഗത്തിന് പുതിയ സഖ്യത്തിൽ താൽപര്യമില്ലെന്നാണ് വിവരം.

Tags:    
News Summary - K M Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.