ജ. എ.എം. ഷെഫീഖ്
Posted On
date_range Updated On
date_range ജസ്റ്റിസ് എ.എം. ഷെഫീഖ് വെള്ളിയാഴ്ച വിരമിക്കും
കൊച്ചി: ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.എം. ഷെഫീഖ് വെള്ളിയാഴ്ച വിരമിക്കും. സ്വാശ്രയ കോളജ് പ്രവേശനവും ഫീസുമായും ബന്ധപ്പെട്ട കേസുകളിലടക്കം ഒട്ടേറെ സുപ്രധാന വിധികൾ പുറപ്പെടുവിച്ചാണ് ഔദ്യോഗിക പദവിയിൽനിന്ന് പടിയിറങ്ങുന്നത്. ഹൈകോടതിയിൽ ഫുൾ കോർട്ട് റഫറൻസിലൂടെ വെള്ളിയാഴ്ച യാത്രയയപ്പ് നൽകും.
കോട്ടയം അതിരമ്പുഴ സ്വദേശിയായ ജസ്റ്റിസ് ഷെഫീഖ് എറണാകുളം ഗവ. േലാ കോളജിൽനിന്ന് നിയമബിരുദം നേടിയശേഷം 1983ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2011 നവംബർ എട്ടിനാണ് ഹൈകോടതി ജഡ്ജിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.