Posted On
date_range Updated On
date_range വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിെലത്തിച്ചു
കരിപ്പൂർ: ദുബൈയിൽ മരിച്ച വ്യവസായ പ്രമുഖൻ വയനാട് അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ദുബൈയിൽ നിന്ന് വി.എസ്.ആർ വെൻറർ പ്രൈവറ്റ് ലിമിറ്റഡ് വിമാനത്തിൽ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചത്.
മൃതദേഹത്തോെടാപ്പം ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം വിദേശത്ത് നിന്ന് വിമാനത്തിലെത്തുന്ന ആദ്യത്തെ ആളുകളാണിവർ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ പ്രത്യേക അനുമതിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. നടപടിക്രമങ്ങൾക്ക് ശേഷം രാത്രി ഒമ്പതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.