മാധ്യമ വിലക്ക്; ഗവര്‍ണറുടെത് യജമാന ഭക്തി -ജോസ് കെ. മാണി

രണ്ട് മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി സ്വന്തം രാഷ്ട്രീയ യജമാനന്മാരോടുള്ള ഭക്തി നേടാനാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. മാധ്യമങ്ങളെ വിലക്കാന്‍ ഗവര്‍ണര്‍ കേരളത്തിന്റെ രാജാവല്ല.

കൈരളി, മീഡിയ വണ്‍ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് ഉചിതമല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Tags:    
News Summary - jose k mani aginst media ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.