Posted On
date_range Updated On
date_range ജിഷ്ണുവിന്‍റെ സഹോദരി നിരാഹാരത്തിലേക്ക്
തിരുവനന്തപുരം: അമ്മ മഹിജയെയും കുടുംബാംഗങ്ങളെയും പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്‍റെ സഹോദരി ആര്യ നിരാഹാര സമരത്തിലേക്ക്. വ്യാഴാഴ്ച മുതൽ ഡി.ജി.പി ഒാഫീസ് സ്ഥിതി ചെയ്യുന്ന പൊലീസ് ആസ്ഥാനത്തിന് മുൻപിലാണ് അനിശ്ചിതകാല നിരാഹാരം ഇരിക്കുക.
രാവിലെ പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലീസിന്‍റെ ബലപ്രയോഗത്തിൽ പരിക്കേറ്റ ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി മഹിജയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.