Posted On
date_range Updated On
date_range മുസ്ലിംലീഗും സമസ്തയും ഒറ്റക്കെട്ട്; മറ്റുവാർത്തകൾ അടിസ്ഥാനരഹിതം -ജിഫ്രിതങ്ങൾ
മലപ്പുറം: മുസ്ലിംലീഗും സമസ്തയും ഒറ്റക്കെട്ടാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.പാണക്കാട് സന്ദർശനത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാപരമായ കാര്യങ്ങൾ ആലോചിക്കാനാണ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരും ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ലീഗുമായി ഒരുകാലത്തും അകലമില്ലെന്നും എന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അണികൾക്കിടയിൽ ഭിന്നതയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ ഭിന്നതയുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.