Posted On
date_range Updated On
date_range ജെറ്റ് എയർവേസ് കോഴിക്കോട്– ബംഗളൂരു സർവിസ് ആരംഭിക്കുന്നു
കൊച്ചി: ജെറ്റ് എയർവേസ് ആഭ്യന്തര ശൃംഖല ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സർവിസ് ആരംഭിക്കും. നാഗ്പൂർന്യൂഡൽഹി, ലഖ്നോകൊൽക്കത്ത, കോഴിക്കോട്ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് മേയ് ഒന്നിന് സർവിസ് ആരംഭിക്കുന്നത്. ബംഗളൂരുവിൽനിന്ന് 1.15ന് പുറപ്പെടുന്ന വിമാനം 2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടുനിന്ന് 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവിൽ എത്തുമെന്ന് ചീഫ് കമേഴ്സ്യൽ ഓഫിസർ ജയരാജ് ഷൺമുഖം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.