Posted On
date_range Updated On
date_range പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിെര വ്യാജവാർത്തയെന്ന്; കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിംലീഗ്
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ് പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നതെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
മറ്റൊരു മാധ്യമവും ഇക്കാര്യം ഏറ്റെടുത്തില്ല. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ. കൈരളി ചാനലിൽ വന്ന വാർത്ത ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗ് കൂട്ടിച്ചേർത്തു.
ജലീലിനെതിരായ സമരം ഖുർആൻ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാർട്ടി ചാനൽ രംഗത്ത് വരുന്നതെന്നും മുസ്ലിംലീഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.