Posted On
date_range Updated On
date_range ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയ കൊണ്ട് -എം. രാധാകൃഷ്ണന്‍
തൃശൂര്‍: ആര്‍.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ആര്‍.എസ്.എസ് തൃശൂരിൽ നടത്തിയ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശൂര്‍ പൂരം അലങ്കോലമാക്കിയതു കൊണ്ടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി അംഗീകരിക്കാനും സുരേഷ് ഗോപിയുടെ വിജയം എന്തു കൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നുവെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.