Posted On
date_range Updated On
date_range ഐ.ആർ.ഡബ്ല്യൂ പ്രവർത്തകരുടെ വാഹനം അപകടത്തിൽ പെട്ടു; ആറ് പേർക്ക് പരിക്ക്
കണ്ണൂർ: കവളപ്പാറ ദുരന്തമേഖലയിൽ സേവനം ചെയ്ത തിരിച്ചു വരികയായിരുന്ന കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഐ.ആർ.ഡബ്ല്യൂ വളണ്ടിയർമാർ സഞ്ചരിച്ച വാഹനം പയ്യന്നൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. കാസർകോടുള്ള ഐ.ആർ.ഡബ്ല്യൂ പ്രവർത്തകരായ അശ്റഫ് ബായാർ, ശരീഫ്, അബ്ദുല്ലത്തീഫ്, കെ.പി ഖലീൽ, മുഹമ്മദ് ഇൽയാസ്, നൗഷാദ് എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇവർ സഞ്ചരിച്ച ഇന്നോവ ക്ക് നേരെ പുലർച്ചെ ഒരു മണിയോടെ കരിവെള്ളൂരിൽ വെച്ചാണ് ലോറിയിടിച്ചത്. ശരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.