തൊഴിൽ മേഖലയിലെ കോർപ്പറേറ്റ് അധിനിവേശത്തിനെതിരെ ഐ.എൻ.ടി.യു.സി കൂട്ടയോട്ടം നടത്തി

തിരുവനന്തപുരം : തൊഴിൽ മേഖലയിലെ കോർപ്പറേറ്റ് അധിനിവേശത്തിനെതിരെ ഐ.എൻ.ടി.യു.സി കൂട്ടയോട്ടം നടത്തി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം മുൻമന്ത്രിയും മുൻ കെ.പി.സി.സി പ്രസിഡണ്ടുമായ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അധ്യക്ഷത വഹിച്ചു.

പാളയം രക്തസാക്ഷി മണ്ഡപം മുതൽ ജനറൽ പോസ്റ്റ് ഓഫിസ് വരെയാണ് കൂട്ട ഓട്ടം നടത്തിയത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി തമ്പി കണ്ണാടൻ സമാപനത്തിൽ സംസാരിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ.എം അബ്ദുൽസലാം, എ.എസ് ചന്ദ്രപ്രകാശ്, എസ്.എസ് സജികുമാരി, കരമന അനിൽ, പുത്തൻ പളളി നിസാർ, വഴിമുക്ക് സൈതലി, താന്നിമൂട് ഷംസുദ്ദീൻ, ബിജുപ്രകാശ്, സി. റജിത് ചന്ദ്രൻ,

എം.എസ് താജുദ്ദീൻ, ആർ.എസ് വിനോദ് മണി, ജയൻ തമ്പാനൂർ, എ.ആർ അഭിജിത്, ജെ. സതികുമാരി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - INTUC staged a rally against corporate encroachment in the labor sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.