Posted On
date_range Updated On
date_range ബി.ജെ.പി തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ ട്രോളി ഇന്നസെന്റ്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ 'സങ്കൽപ് പത്ര്' എന്ന പേരിൽ ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയെ ട്രോളി ചാല ക്കുടി എൽ.ഡി.എഫ് സ്ഥാനാർഥിയും നടനുമായ ഇന്നസെന്റ്. 'വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തു'മെന്ന ബി.ജെ.പി വാഗ്ദാനത്തെയാണ് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.
പ്രിയദർശന്റെ സൂപ്പർ ഹിറ്റ് സിനിമയായ കിലുക്കത്തിൽ താൻ അവതരിപ്പിച്ച കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി ഫലം നോക്കുന്ന ചിത്രവും ഇതിനോടൊപ്പം ഇന്നസെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നസെന്റിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. കൂടാതെ നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.