വില്ലിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച നിലയിൽ
Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് എം. വിൻസെൻറ് എം.എൽ.എ
ബാലരാമപുരം: വില്ലിക്കുളത്ത് കാറപകടത്തിൽപെട്ടവരെ അതുവഴി വരികയായിരുന്ന എം. വിൻസെൻറ് എം.എൽ.എയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
വില്ലിക്കുളം പനവിള സുരേന്ദ്രൻ, മകൾ മിനിമോൾ, ചെറുമകൾ എന്നിവരാണ് അപകടത്തിൽപെട്ടത്. രാവിലെ 11 ഒാടെയാണ് സുരേന്ദ്രൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചത്.
കാറിലുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റു. കുടിവെള്ള പദ്ധതിക്കുവേണ്ടി നടത്തുന്ന പ്രതിഷേധധർണയിൽ പങ്കെടുത്ത് അതുവഴി വരികയായിരുന്നു എം. വിൻസെൻറ് എം.എൽ.എ. പിന്നീട് അതുവഴി വന്ന ബൈക്കിൽ കയറി എം.എൽ.എ യാത്രതുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.