Posted On
date_range Updated On
date_range മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു
മാനന്തവാടി: മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയില്‍ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോളനിയിൽ എത്തിയ വെള്ളമുണ്ട പൊലീസ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതിനിടെ ഭര്‍ത്താവ് രാജു മദ്യലഹരിയില്‍ കുട്ടിയെ ചവിട്ടിയതായി ശാന്ത പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശരീരത്തിൽ മുറിവോ പരിക്കുകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിൽ മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി കുഞ്ഞ് മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.