Posted On
date_range Updated On
date_range തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയിൽ നിന്ന് ഐ.ജി വിജയനെ മാറ്റി
തിരുവനന്തപുരം: കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവൻ ഐ.ജി പി. വിജയനെ മാറ്റി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് നടപടി. പകരം ആരെയും നിയമിച്ചിട്ടില്ല. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ വിജയനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
അധിക ചുമതലയായി വഹിച്ചിരുന്ന കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് എം.ഡി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.