Posted On
date_range Updated On
date_range സർവിസ് ലിഫ്റ്റ് പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു
സുൽത്താൻ ബത്തേരി: നഗരത്തിലെ മാനിക്കുനി സെവൺ ഡെയ്സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവിസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു.
ബിഹാർ സ്വദേശി യോഗേന്ദ്ര പ്രസാദ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. യോഗേന്ദ്ര പ്രസാദ് താഴത്തെ നിലയിൽ നിന്ന് ലിഫ്റ്റിൽ സാധനങ്ങൾ ഒന്നാം നിലയിലെത്തിച്ച് പുറത്തേക്ക് ഇറക്കുന്നതിനിടെ ഇരുമ്പ് റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.