മനുഷ്യർക്ക്​ കഴിക്കാനാണ്, ഇങ്ങനെയൊന്നും ഭക്ഷണമുണ്ടാക്കരുതേ; ഞെട്ടിപ്പിച്ച്​ ഹോട്ടലുകളിലെ കാ​ഴ്ചകൾ

കോവിഡിനെ തുടർന്ന് നടപ്പാക്കിയ​ ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്നാലെ ​േഹാട്ടലുകൾ സജീവമായി. ദിവസം ആയിരക്കണക്കിന്​ പേരാണ്​ ഹോട്ടലുകളെ ഭക്ഷണത്തിന്​ ആശ്രയിക്കുന്നത്​. വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം തേടിയിറങ്ങുന്നവർ ​ഈ ഹോട്ടലുകളിലെ അടുക്കളകൾ കണ്ടാൽ ഭക്ഷണം പോലും വെറുത്തുപോകും.


കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ്​ നടത്തിയ പരിശോധനയുടെ ചിത്രം ഉദ്യോഗസ്ഥർ പുറത്ത്​ വിട്ടിരുന്നു. വൃത്തിയുള്ള പരിസരത്തിൽ നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ നിരവധിയുണ്ട്​. പക്ഷെ അവരുടെ വിശ്വാസ്യതകൂടി തകർക്കുന്ന നടപടികളാണ്​ ചില ഹോട്ടലുകളിൽ നിന്നുണ്ടാകുന്നത്​. 


പാചകപ്പുരയിൽ ധരിച്ച്​ ഉപേക്ഷിച്ച വസ്​ത്രങ്ങൾവരെയുണ്ട്​. വെള്ളം തൊട്ടിട്ട്​ മാസങ്ങളായ പാത്രങ്ങളും പൊടിയും അഴുക്കും മാലിന്യങ്ങളും നിറഞ്ഞതാണ്​ പല ഹോട്ടലുകളുടെയും അടുക്കളകൾ.


 

പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ്​ പുറത്ത്​ വിട്ട ചിത്രങ്ങൾ ഞെട്ടിക്കുന്നതാണ്​. കോഴിക്കോട്​ ജില്ലയിലെ ഹോട്ടലുകളുടെ അവസ്ഥ പുറംലോകത്തെത്തിച്ചത്​ ഭക്ഷ്യസുരക്ഷാ വകുപ്പ്​ അധികൃതർ  പുറത്ത്​ വിട്ട ചിത്രങ്ങളിലൂടെയാണ്​. അവയിൽ ചിലത്​.


  


 


 


 Full View


Tags:    
News Summary - Hotels with unhygienic food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.