അശ്വതി
Posted On
date_range Updated On
date_range മോഷണ കേസിൽ ഹോം നേഴ്സ് അറസ്റ്റിൽ
മരങ്ങാട്ടുപള്ളി: ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് സ്വര്‍ണ വളകൾ മോഷ്ടിച്ച കേസിൽ ഹോംനേഴ്സ് അറസ്റ്റിൽ. എരുമേലി വയലപരമ്പിൽ അശ്വതി (36) യാണ് അറസ്റ്റിലായത്. കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വയോധികയുടെ കൈയിലെ രണ്ടു വളകള്‍ മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ബന്ധു മരിച്ചെന്നു പറഞ്ഞ് ഇവര്‍ കടന്നുകളയുകയായിരുന്നു.
എരുമേലിയിലെ കടയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. എസ്.എച്ച്.ഒ എം.ആർ. പ്രസാദ് , എസ്.ഐമാരായ പി.എം. റാസിക്ക്, ഷൈജു രാഘവൻ, സി.പി.ഒമാരായ പി.കെ. രാജേഷ്, പ്രിയ ശങ്കർ, പ്രശാന്ത് കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.