മനിതി സംഘത്തി​െൻറ ദർശനം: ഇടപ്പെടാനാവില്ലെന്ന് ഹൈകോടതി നിരീക്ഷണസമിതി

പമ്പ: മനിതി സംഘത്തി​​​െൻറ ശബരമല ദർശനം സംബന്ധിച്ച വിഷയത്തിൽ ഇടപ്പെടാനാവില്ലെന്ന്​ ഹൈകോടതി നിരീക്ഷണ സമിതി. ശ ബരിമലയിലെ ക്രമസമാധാനത്തി​​​െൻറ ചുമതല സർക്കാറിനാണ്​. പമ്പയിലെത്തിയ യുവതികൾക്ക്​ ദർശനം നടത്താൻ അനുവാദം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​ ദേവസ്വം ബോർഡും പൊലീസുമാണെന്നും നിരീക്ഷണസമിതി വ്യക്​തമാക്കി.

നേരത്തെ മനിതി സംഘടനാ അംഗങ്ങളുടെ ശബരിമല ദർശന വിഷയത്തിൽ നിരീക്ഷണ സമിതി തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കിയത്​. ഇതിന്​ പിന്നാലെയാണ്​ സർക്കാർ ഇക്കാര്യത്തിൽ ശബരിമല നിരീക്ഷണ സമിതിയുടെ അഭിപ്രായം ആരാഞ്ഞത്​.

Tags:    
News Summary - Highcourt Samithi on manithi group sabarimala entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.