Posted On
date_range Updated On
date_range മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ഹൈകോടതി സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയായ ഇയാൾ, ജീവനക്കാരിയുടെ മകൾക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്.
2021 സെപ്റ്റംബർ 25ന് അറസ്റ്റിലായ മോൻസൺ രണ്ട് കേസിലും നൽകിയ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നുമാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.