തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ ജ്വല്ലേഴ്സ് ഒരു കോടി രൂപ സംഭാവന നൽകും. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും.
കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും പ്രളയം ഒറ്റക്കെട്ടായി അതിജീവിക്കുമെന്നും കേരളത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമങ്ങളിൽ കൈകോർക്കുമെന്നും കല്യാണരാമൻ പറഞ്ഞു. ഈ സംഭാവനയ്ക്കു പുറമെ സർക്കാറിതര സംഘടനകളുമായി ചേർന്ന് കല്യാൺ ജ്വല്ലേഴ്സ് വരും മാസങ്ങളിൽ പ്രളയബാധിതകർക്ക് വീട് നിർമിച്ചു നൽകും.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കല്യാണിെൻറ ടീം സജീവമായി പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2018ലെ പ്രളയകാലത്ത് കല്യാൺ ജ്വല്ലേഴ്സ് രണ്ട് കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവർത്തനത്തിന് ചെലവഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.