ആഭ്യന്തര കാർഗോയിൽ കുതിച്ചുചാട്ടവുമായി തിരുവനന്തപുരം വിമാനത്താവളം; വളർച്ച 41 ശതമാനം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2026-’27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​ഞ്ച് മാ​സ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര കാ​ർ​ഗോ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ 41 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ പ്ര​തി​മാ​സം ശ​രാ​ശ​രി 350 മെ​ട്രി​ക് ട​ൺ ച​ര​ക്ക് ആ​ണ് ആ​ഭ്യ​ന്ത​ര കാ​ർ​ഗോ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ​മു​ദ്രോ​ൽ​പ്പ​ന്ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, കൊ​റി​യ​ർ ച​ര​ക്കു​ക​ൾ, റ​ബ​ർ ചെ​ടി​ക​ൾ, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ഭ്യ​ന്ത​ര കാ​ർ​ഗോ വ​ഴി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

റ​ബ്ബ​ർ തൈ​ക​ൾ കേ​ര​ള​ത്തി​ൽ നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ ഡ​ൽ​ഹി, ആ​ഗ്ര, ജ​മ്മു തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. മ​രു​ന്നു​ക​ൾ, വാ​ക്‌​സി​നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ, വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ഭ്യ​ന്ത​ര കാ​ർ​ഗോ​യി​ലെ ശ​ക്ത​മാ​യ വ​ള​ർ​ച്ച ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലോ​ജി​സ്റ്റി​ക്‌​സ് പ​ങ്കാ​ളി​ക​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന്​ വി​മാ​ന​ത്താ​വ​ള വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചു. വി​ഴി​ഞ്ഞം പ്ര​ധാ​ന സ​മു​ദ്ര ക​വാ​ട​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വ്യോ​മ-​ക​ട​ൽ കാ​ർ​ഗോ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ലെ സം​യോ​ജി​ത ലോ​ജി​സ്റ്റി​ക്‌​സ് സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് പൂ​ർ​ണ​തോ​തി​ലു​ള്ള എ​ക്സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നു​മി​ട​യി​ലെ വ്യോ​മ-​ക​ട​ൽ ച​ര​ക്ക് ഗ​താ​ഗ​ത ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ത് കേ​ര​ള​ത്തെ ഒ​രു പ്ര​ധാ​ന ബ​ഹു​മു​ഖ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ദേ​ശീ​യ-​ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന്റെ പ​ങ്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Tags:    
News Summary - Thiruvananthapuram Airport Domestic Cargo Surges 41%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.