Posted On
date_range Updated On
date_range കനത്ത മഴ: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കലക്ടർ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾക്ക് കീഴിൽ വരുന്ന സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്
.
പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്ക് അവധിയില്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിക്കുന്ന ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.