Posted On
date_range Updated On
date_range കനത്ത മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു
നാദാപുരം: ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ രക്ഷപെട്ടു. കല്ലാച്ചി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ കക്കൂഴിപറമ്പത്ത് നാണുവിന്‍റെ വീടാണ് ഇന്നല രാത്രി 11 മണിയോടെ തകർന്ന് വീണത്.
വീട് തകരുന്നത് ശ്രദ്ധയിൽപെട്ട നാണുവിന്‍റെ മകൻ ബഹളം വെക്കുകയും വീട്ടുകാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടുകാർ ഓടി പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു.
കോഴിക്കോട് ജില്ലയുടെ വടകര, കുറ്റ്യാടി ഉൾപ്പെടെ വടക്കൻ മേഖലയിലും മലയോരത്തും കനത്ത മഴയാണ് പെയ്യുന്നത്. തൊട്ടിൽപ്പാലം ഭാഗത്ത് കഴിഞ്ഞ ദിവസം മിന്നൽചുഴലി വീശിയിരുന്നു. പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.