Posted On
date_range Updated On
date_range കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് ഹസൻ
തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മാണി പിന്തുണച്ചത് മുസ്ലിം ലീഗിനെയാണെങ്കിലും അത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ല. വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ അറിയിച്ചു.
കെ.പി.സി.സി പ്രസിഡൻറായി ഉമ്മൻചാണ്ടി വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം അത് താൽപര്യപ്പെടുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ സമവായം വോണോയെന്ന കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.
മലപ്പുറം തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. യു.ഡി.എഫിനെയല്ല, ലീഗിനാണ്പിന്തുണ നൽകുന്നതെന്നാണ് മാണി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.