Posted On
date_range Updated On
date_range ഹർത്താൽ: പ്രകടനത്തിനിടെ യുവാവിെൻറ കാലിൽ പൊലീസ് ജീപ്പ് കയറി
തൃശൂർ: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് പഴയന്നൂരിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകെൻറ കാലിലൂടെ പൊലീസ് ജീപ്പ് കയറി. പഴയന്നൂർ വെള്ളപ്പാറ പുതുശ്ശേരി രാധാകൃഷ്ണെൻറ മകൻ റിനേഷിെൻറ (32) കാലിലൂടെയാണ് അശ്രദ്ധമായി ഓടിച്ച പൊലീസ് ജീപ്പ് കയറിയത്.
പൊലീസ് ഡ്രൈവർക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ജീപ്പ് തടഞ്ഞിട്ടു. തുടർന്ന് പ്രവർത്തകനെ പൊലീസ് പഴയന്നൂർ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.