Posted On
date_range Updated On
date_range ഹമീദ് കന്തക് കുഴഞ്ഞുവീണ് മരിച്ചു
ഗളൂരു:കോൺഗ്രസ് നേതാവും ന്യൂനപക്ഷ-ദലിത് അവകാശ പോരാളിയും ട്രാവൽസ് ഉടമയുമായ അഡ്വ.അബ്ദുൽ ഹമീദ് കന്തക്(72)കുഴഞ്ഞുവീണ് മരിച്ചു. നഗരത്തിൽ വുഡ്ലാന്റ്സ് ഹോട്ടലിൽ "അഹിൻഡ' ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കെ ബുധനാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തിൽ നിന്ന് രക്ഷിക്കാനായില്ല.
ആൾഇന്ത്യ ഹജ്ജ് കമ്മിറ്റി അംഗം,ദക്ഷിണ കന്നട ജില്ല മുസ് ലിം സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡണ്ട്,സെൻട്രൽ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നാലു മക്കളുണ്ട്. ഖബറടക്കം വ്യാഴാഴ്ച സെൻട്രൽ ജുമാമസ്ജിദ് പരിസരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.