Posted On
date_range Updated On
date_range മലയാളി ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതൽ
മദീന: കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച ആരംഭിക്കും. രാത്രി പത്ത് മണിയോടെ 300 പേരാണ് ആദ്യവിമാനത്തിൽ നാട്ടിലേക്ക് മടങ്ങുക. മദീന വിമാനത്താവളം വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും യാത്ര തിരിക്കുക. ഹജ്ജ് കഴിഞ്ഞ് എട്ട് ദിവസം മദീനയിൽ ചെലവഴിച്ചാണ് നാട്ടിലേക്ക് മടക്കം. അടുത്ത ദിവസങ്ങളിൽ മൂന്ന് വിമാനങ്ങളിലായി പ്രതിദിനം 900 ഹാജിമാർ വീതം കേരളത്തിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.