ഹജ്ജ്​ അപേക്ഷ ഡിസംബർ 12 വരെ നീട്ടി

കരിപ്പൂർ: സംസ്ഥാന ഹജ്ജ്​ കമ്മിറ്റി മുഖേന അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 12 വരെ നീട്ടി. നേരത്തേ നിശ്ചയിച്ചത്​ പ്രകാരം ശനിയാഴ്​ചയായിരുന്നു അവസാന തീയതി. ഒക്​ടോബർ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്​. മുഴുവൻ അപേക്ഷകളു​ം സംസ്ഥാന ഹജ്ജ്​ കമ്മിറ്റികൾ ഡിസംബർ 21നകം ഡാറ്റ എൻട്രി നടത്തി കേന്ദ്ര ഹജ്ജ്​ കമ്മിറ്റിക്ക്​ കൈമാറണം. ഡിസംബർ അവസാന വാരമാണ്​ നറുക്കെടുപ്പ്​.

അതേസമയം, മുൻവർഷ​ങ്ങളെ അപേക്ഷിച്ച്​ ഇക്കുറി അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്​​. വെള്ളിയാഴ്​ച വരെ 1,20,000 ​അപേക്ഷകളാണ്​ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ലഭിച്ചത്​. കഴിഞ്ഞ വർഷം 3.55 ലക്ഷമായിരുന്നു. കേരളത്തിൽ വെള്ളിയാഴ്​ച വരെ 30,557 അപേക്ഷകളാണ്​ ലഭിച്ചത്​. കഴിഞ്ഞ വർഷം 69,783 ​അപേക്ഷകരാണുണ്ടായിരുന്നത്​. 1,25,000മാണ്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി ക്വോട്ട.

അതേസമയം, രാജ്യവ്യാപകമായി അപേക്ഷകരുടെ എണ്ണം കുറഞ്ഞാൽ കേരളത്തിൽനിന്ന്​ കൂടുതൽ പേർക്ക്​ അവസരം ലഭിക്കും. മുസ്​ലിം ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിന്​ അനുവദിച്ച ക്വോട്ട 6,383 ആണ്​. കഴിഞ്ഞ ഹജ്ജിന്​ അപേക്ഷകർ കൂടിയതിനാൽ കേരളത്തിൽനിന്ന്​ 10,981 പേർക്ക്​ അവസരം ലഭിച്ചിരുന്നു.


Tags:    
News Summary - Hajj 2018 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.