ഹാദിയയുടെ കൂട്ടുകാരിയുടെ പിതാവിന്​ മുൻകൂർ ജാമ്യം 

കൊ​ച്ചി: ഹാ​ദി​യ കേ​സി​ൽ എ​ഫ്.​െ​എ.​ആ​റി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ഹാ​ദി​യ​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ പി​താ​വ്​ അ​ബൂ​ബ​ക്ക​റി​​നാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി അ​ബൂ​ബ​ക്ക​റി​​​െൻറ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നു​മു​ള്ള എ​ൻ.​െ​എ.​എ​യു​ടെ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച കോ​ട​തി തി​ങ്ക​ൾ, ​െചാ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ എ​ൻ.​െ​എ.​എ​യു​ടെ കൊ​ച്ചി ഒാ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നോ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കാ​നോ ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ എ​ൻ.​െ​എ.​എ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. നേ​ര​േ​ത്ത പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​റി​ൽ പ്ര​തി​ചേ​ർ​ക്ക​െ​പ്പ​ട്ട അ​ബൂ​ബ​ക്ക​ർ ജാ​മ്യം നേ​ടി​യി​രു​ന്ന​താ​ണ്. 
 

Tags:    
News Summary - Hadiya friend's father get anticipatory bail- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.