രാഹുൽ ഇൗശ്വറിനെതിരെ ഹാദിയയുടെ പിതാവ്​ പൊലീസിൽ പരാതി നൽകി

കോട്ടയം: വീട്ടി​െലത്തി അനുവാദമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ പത്ര^ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട്​ വിശ്വാസവഞ്ചന നടത്തിയെന്ന്​ ആരോപിച്ച്​ ശബരിമല തന്ത്രി കുടുംബാംഗമായ രാഹുൽ ഇ​ൗശ്വറിനെതിരെ ഹാദിയയുടെ പിതാവ്​  പൊലീസിൽ പരാതി നൽകി​. ത​​െൻറ സങ്കടാവസ്ഥ ചൂഷണം ചെയ്​ത്​ ഒന്നിലേറെ തവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചത​ി​​െൻറ അടിസ്ഥാനത്തിൽ മകളുമായി സംസാരിക്കാൻ അനുവദിക്കുകയായിരു​െന്നന്ന്​ വൈക്കം ടി.വി പുരം കണ്ണുകെട്ടുശ്ശേരി മുറിയില്‍ കാരാട്ട് വീട്ടില്‍ അശോകൻ പരാതിയിൽ പറയുന്നു.

തികച്ചും മുസ്​ലിമായാണ്​ താൻ ജീവിക്കുന്നതെന്നും ആ​രുടെയും പ്രേരണകൊണ്ടല്ല ഇസ്​ലാം സ്വീകരിച്ചതെന്നും ഹാദിയ പറഞ്ഞതായി രാഹുൽ ഇൗശ്വർ കഴിഞ്ഞദിവസം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളത്തിൽ വെളിപ്പെടുത്തിയിരുന്നു.  മതം മാറിയതുകൊണ്ടല്ല, ഏകമകൾ ഉപേക്ഷിച്ചു പോകുന്നതിനാലാണ്​ വിഷമമെന്ന്​ മാതാപിതാക്കൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കുടുംബത്തെ വഞ്ചിക്കുകയും ​ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധി ലംഘിക്കുകയും അനുവാദമില്ലാതെ വിഡിയോയും ചിത്രങ്ങളും ദൃശ്യമാധ്യമങ്ങൾക്ക്​ നൽകുകയും ചെയ്​ത രാഹുൽ ഇൗശ്വറിനെതിരെ  നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Hadiya Father Asokan file Complaint against Rahul Easwar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.