ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഗൈനക്കോളജിസ്​റ്റ്​ അറസ്​റ്റിൽ

തിരുവനന്തപുരം: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഡോക്​ടർ അറസ്​റ്റിൽ. ഗവണ്‍മ ​െൻറ്​ ഫോര്‍ട്ട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ തിരുമല മംഗലത്ത് വീട്ടില്‍ എൽ.എസ്​. സനല്‍കുമാറാണ്​ (54) മ്യൂസിയം പൊലീസി​​െൻറ പിടിയിലായത്.

കുറവന്‍കോണത്തിന് സമീപം ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു. ഇൗ മാസം രണ്ടിന്​ ചികിത്സതേടിയെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിയോട്​ ഇയാൾ മോശമായി പെരുമാറി.

പരിശോധനക്കിടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. അതി​​െൻറ അടിസ്​ഥാനത്തിൽ മ്യൂസിയം സി.ഐ യു. ബിജുവി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്​തു. സർക്കാർ ഡോക്​ടർമാരുടെ സംഘടന നേതാവായിരുന്നു ഇയാളെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Gynecologist arrested for Rape case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.