നവീകരിച്ച ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലം

ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന് യുനെസ്കോ അംഗീകാരം

ഗുരുവായൂർ: ക്ഷേത്രത്തി​െൻറ നവീകരിച്ച കൂത്തമ്പലത്തിന് യുനെസ്കോ അംഗീകാരം.

ശാസ്ത്രീയമായ പൈതൃകസംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയതലത്തിൽ നൽകിവരുന്ന യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരജേതാക്കളുടെ ഈ വർഷത്തെ പട്ടികയിലാണ് ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടംപിടിച്ചത്.

ടി.വി.എസ് കമ്പനിയാണ് കൂത്തമ്പലം നവീകരിച്ച് സമർപ്പിച്ചത്. കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർകിടെക്ട് വിനോദ് കുമാർ, എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. 2018 ഡിസംബറിൽ തുടങ്ങിയ പണികൾ പൂർത്തിയാക്കി ഈ വർഷം ഫെബ്രുവരി 18നാണ് കൂത്തമ്പലം സമർപ്പിച്ചത്.

Tags:    
News Summary - Guruvayur temple Koothambalam gets UNESCO approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.