തൃശൂർ: ഗുരുവായൂര്‍ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുവായൂര്‍- കാഞ്ഞാണി റൂട്ടില്‍ 25 ന് കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുരുവായൂരിൽ നിന്നുള്ള നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. 25 ന് രാവിലെ എട്ടരക്കാണ് ഗുരുവായൂര്‍-കാഞ്ഞാണി വഴി തൂശൂരിലേക്ക് കെ.എസ്.ആർ.ടി.സി സര്‍വീസ് നടത്തിയത്. ഈ ബസില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 25 ഓളം പേര്‍ കയറിയതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പേര്‍ കണ്ടക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.