representative image

ഗുണ്ടൽപേട്ടിൽ കാർ മറിഞ്ഞു, ഒരു കുടുംബത്തിലെ ആറ​ു പേർക്ക്​ പരിക്ക്​

ഗ​ുണ്ടൽപേട്ട്​: മൈസൂരിലേക്ക്​ യാത്ര പോയ നാദാപുരത്തെ കുടുംബത്തിലെ ആറു പേർക്ക്​ കാറപകടത്തിൽ പരിക്കേറ്റു. നാദാപുരം പാറക്കടവ്​ ഉമ്മത്തൂരിലെ കൊല്ലാരത്ത്​ വീട്ടിൽ മുത്തലിബ്​ (40), സുനീറ (32), ഷൈജിൽ (30), മുഹമ്മദ്​ സമാൻ (13), റിഫാന (ഒമ്പത്​), മുഹമ്മദ്​ ഷാദിൽ ഷാബ്​ (മൂന്ന്​) എന്നിവർക്കാണ്​ പരിക്ക്​.

ഇവർ സഞ്ചരിച്ചിരുന്ന കാർ ഗുണ്ടൽപേട്ടിൽ വെച്ച്​ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റവരെ ആംബുലൻസിൽ കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - gundalpett car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.