ജി.എസ്.ടി തുക തട്ടാൻ കൃത്രിമ ബില്ലിംഗ് സോഫ്റ്റ്​വെയർ; ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ‘ഓപ്പറേഷൻ ഹണി ഡ്യൂക്സിൽ കണ്ടെത്തിയത് വൻ വെട്ടിപ്പ്’

കൊച്ചി: നികുതിവെട്ടി​പ്പിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ മിന്നൽ പരിശോധന. ഓപറേഷൻ ഹണി ഡ്യൂക്സ് എന്ന് പേരിൽ സംസ്ഥാന തലത്തിൽ നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

ബുധനാഴ്ച വൈകീട്ട് ആറോടെ ആരംഭിച്ച പരിശോധനകൾ വ്യാഴാഴ്ച പുലർച്ചെ വരെ തുടർന്നു. സംസ്ഥാനത്ത് 41 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കൊച്ചിയിൽ ഒമ്പതിടങ്ങളിലും പരിശോധന നടന്നു.

ഉപഭോക്താക്കളിൽ നിന്ന് ബില്ലിൽ ഉയർന്ന ജി.എസ്.ടി തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയർന്നത്. സോഫ്റ്റ് വെയറിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഈടാക്കുന്ന പണം ഹോട്ടൽ അധികൃതരാണ് പോക്കറ്റിലാക്കിയിരുന്നത്.

പല കേന്ദ്രങ്ങളിലും വരുമാനം കുറച്ചുകാണിച്ചും തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തലുണ്ട്. ഇത്തരത്തിൽ അടുത്ത കാലത്തിനിടെ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് അനുമാനം. നേരത്തെ ജി.എസ്.ടി ഇന്റലിജൻസ് നിരീക്ഷണത്തിലുണ്ടായിരുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - gst department conducts statewide raid in hotels and restaurants in connection with gst fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.