തന്നെ വി.സി ധിക്കരിച്ചു, രാഷ്ട്രപതിയെ ആദരിക്കാൻ പറ്റില്ലെന്ന മറുപടി കേട്ട് ഞെട്ടി -ഗവർണർ

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ശിപാർശ തള്ളിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിയെ ആദരിക്കണമെന്ന് ചാൻസലർ എന്ന നിലയിൽ കേരള സർവകലാശാല വി.സിയോട് ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്ന വി.സിയുടെ മറുപടി കേട്ട് ഞെട്ടി. ഈ ഞെട്ടലിൽ നിന്ന് മോചിതനാകാൻ സമയമെടുത്തെന്നും ഗവർണർ പറഞ്ഞു.

ശിപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പക്ഷെ സംസാരിക്കാനായില്ല. തുടർന്ന് വി.സിയെ വിളിച്ചു. ശിപാർശ സിൻഡിക്കേറ്റ് അംഗങ്ങൾ എതിർത്തെന്ന് വി.സി വ്യക്തമാക്കി.

ഒരു വി.സിയുടെ ഭാഷ ഇങ്ങനെയാണോ എന്ന് ചോദിച്ച ഗവർണർ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന് പറഞ്ഞു. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ വി.സി ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.

ശിപാർശ തള്ളിയോടെ സർക്കാറിന് കത്ത് നൽകി. സർക്കാറിൽ നിന്ന് മൂന്നു മറുപടി കത്ത് ലഭിച്ചു. ശിപാർശ തള്ളിയ തീരുമാനം ഫോണിലൂടെയാണ് വി.സി. അറിയിച്ചത്. ശിപാർശ തള്ളിയ തീരുമാനം എഴുതി തരാൻ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ അഞ്ചിനാണ് വി.സി മറുപടി നൽകിയത്.

മറ്റാരുടെയോ നിർദേശം വി.സി കേൾക്കുന്നതായാണ് തോന്നി‍യത്. സിൻഡിക്കേറ്റ് വിളിക്കരുതെന്ന് നിർദേശം കിട്ടിയതായി പറഞ്ഞു. ഈ വിഷയത്തിൽ താൻ ഇതുവരെ കടുത്ത നടപടി സ്വീകരിച്ചില്ലെന്നും ഇനി അത് പറ്റില്ലെന്നും ഗവർണർ വ്യക്തമാക്കി.

ക​ണ്ണൂ​ർ വി.​സി നി​യ​മ​ന​ത്തി​ൽ എ.​ജി തെ​റ്റി​ദ്ധ​രി​പ്പി​ച്ചു -ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി.​സി നി​യ​മ​ന​ത്തി​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ (എ.​ജി) ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന്​ ഗ​വ​ർ​ണ​ർ ആരിഫ്​ മുഹമ്മദ്​ ഖാൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. വി.​സി​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​ത്​ പൂ​ർ​ണ​മാ​യും ക്ര​മ​വി​രു​ദ്ധ​വും​ ച​ട്ട വി​രു​ദ്ധ​വു​മാ​ണ്. പു​ന​ർ​നി​യ​മ​നം സം​ബ​ന്ധി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ലും യു.​ജി.​സി ​റെ​ഗു​ലേ​ഷ​നി​ലും വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ, യു.​ജി.​സി റെ​ഗു​ലേ​ഷ​നാ​യി​രി​ക്കും നി​ല​നി​ൽ​ക്കു​ക​യെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ട്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്തും എ.​ജി​യു​ടേ​തെ​ന്ന്​​ പ​റ​ഞ്ഞ്​ നി​യ​മോ​പ​ദേ​ശ​ക​ൻ ഹാ​ജ​രാ​ക്കി​യ നി​യ​മോ​പ​ദേ​ശ​വും ല​ഭി​ച്ചാ​ൽ സ​ർ​ക്കാ​റി​ന്‍റെ ത​ല​വ​നെ​ന്ന നി​ല​യി​ൽ താ​ൻ അ​ത്​ പാ​ലി​ക്കേ​ണ്ട​തി​ല്ലേ? ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഞാ​ൻ ത​ന്നെ നി​യ​മി​ച്ച എ.​ജി​യി​ൽ​നി​ന്ന്​ ഉ​പ​ദേ​ശം ല​ഭി​ച്ചാ​ൽ നി​ര​സി​ക്ക​ണ​മോ. എ.​ജി നി​യ​മി​ത​നാ​കു​ന്ന​ത്​ ഗ​വ​ർ​ണ​റു​ടെ താ​ൽ​പ​ര്യാ​ർ​ഥ​മാ​ണ്. ഗ​വ​ർ​ണ​ർ​ക്ക്​ ആ​വ​ശ്യ​മാ​യി​വ​രു​മ്പോ​ഴാ​ണ്​ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ത്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത പ്ര​ഫ​സ​ർ​മാ​​രാ​ണോ?

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി.​സി നി​യ​മ​ന​ത്തി​ന്​ ഏ​ഴ്​ അ​പേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​റു​​പേ​ർ​ക്ക്​ യോ​ഗ്യ​ത​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ സെ​ർ​ച്​ ക​മ്മി​റ്റി ഒ​രു പേ​ര്​ മാ​ത്ര​മാ​ണ്​ നി​ർ​​ദേ​ശി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​​ചെ​യ​ർ​മാ​ൻ രാ​ജ​ൻ​ഗു​രു​ക്ക​ളും ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ വി.​കെ. രാ​മ​ച​ന്ദ്ര​നും ഉ​ൾ​പ്പെ​​ട്ട സെ​ർ​ച്​ ക​മ്മി​റ്റി ആ​റ്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ​മാ​ർ​ക്ക്​ യോ​ഗ്യ​ത​യി​ല്ലെ​ന്ന്​ പ​റ​യു​മ്പോ​ഴാ​ണ്​ തെ​റ്റു​കൂ​ടാ​തെ ര​ണ്ട്​ വാ​ക്യ​ങ്ങ​ൾ എ​ഴു​താ​ൻ ക​ഴി​യാ​ത്ത വൈ​സ്​​ചാ​ൻ​സ​ല​ർ ന​മു​ക്കു​ള്ള​ത്. ​ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി കൗ​ൺ​സി​ൽ വൈ​സ്​​ചെ​യ​ർ​മാ​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ? ആ​റ്​ പ്ര​ഫ​സ​ർ​മാ​ർ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന്​ പ​റ​യു​മ്പോ​ൾ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ള്ള​ത്​ ഏ​ത്​ ത​രം പ്ര​ഫ​സ​ർ​മാ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു.

ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ ചി​ന്തി​ച്ചി​ട്ടി​ല്ല

ഇ​ന്ത്യ​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​രെ​ങ്കി​ലും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യോ മു​ന്നൊ​രു​ക്കം ന​ട​ത്തി​യ​താ​യോ അ​റി​യി​ല്ലെ​ന്നും താ​ൻ അ​തി​നെ​ക്കു​റി​ച്ച്​ ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.  





Tags:    
News Summary - Governor arif mohammed khan shocked by reply that President cannot be respected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.