തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളം മുന്നിലെത്തിയതിനാണ് മുഖ്യമന്ത്രിക്ക് ഗവർണറുടെ അഭിനന്ദനം. രാജ്യത്തെ വാക്സിനേഷനിലും കേരളമാണ് മുന്നിലാണെന്ന് ഗവർണർ പറഞ്ഞു. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് മുഖ്യമന്ത്രിയെ ഗവർണർ അഭിനന്ദിച്ചത്.
നേരത്തെ സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. വി.സി നിയമനത്തിൽ തെൻറ അധികാരങ്ങൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നായിരുന്നു ഗവർണറുടെ പരാതി. തുടർന്ന് കണ്ണൂർ വി.സി നിയമനത്തിൽ കാലടിക്ക് സമാനമായി സംസ്ഥാന സർക്കാർ ഇടപ്പെട്ടുവെന്നും ഗവർണർ വെളിപ്പെടുത്തി.
പിന്നീട് യൂനിവേഴ്സിറ്റുകളുടെ ചാൻസിലർ പദവി ഒഴിയാൻ തയാറാണെന്നും അതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിടുമെന്നും ഗവർണർ അറിയിച്ചു. ഇതിനിടെ യൂനിവേഴ്സിറ്റികളുടെ പ്രവർത്തനത്തിൽ ഗവർണർ നിസ്സഹകരണം തുടരുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിനൊടുവിലാണ് ഗവർണർ കടുത്ത നിലപാടിൽ നിന്നും അയഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.