തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭ പരിധിയിലെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തിസമയം രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെയാക്കാൻ സർക്കാർ തീരുമാനിച്ചു.
സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുമുള്ള സർക്കാർ ഓഫിസുകളിലുമാണ് നിലവിൽ ഈ സമയക്രമം ഉണ്ടായിരുന്നത്.
ഇത് എല്ലാ നഗരസഭകൾക്കും ബാധകമാക്കി. ഭാവിയിൽ ഏതെങ്കിലും നഗരസഭകൾ രൂപവത്കരിച്ചാൽ അവക്കും ഇത് ബാധകമായിരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.