ഗോപിനാഥൻ പിള്ളയുടെ മരണം അന്വേഷിക്കും -ജില്ല പൊലീസ് മേധാവി

ആലപ്പുഴ: ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാർ പിള്ളയുടെ പിതാവ് ഗോപിനാഥൻ പിള്ള വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ചേർത്തല ഡിവൈ.എസ്.പിക്കും പട്ടണക്കാട് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. 

സംഘ്​പരിവാറുകളുടെ ഭീഷണി നേര​േത്ത ഉണ്ടായിരുന്ന സാഹചര്യത്തിലാണ്​ അപകടം സംബന്ധിച്ച്​ ദുരൂഹത ഉയർന്നത്​. അപകടത്തിനിടയാക്കിയ ടാങ്കർ ലോറി നിർത്താതെ പോയത് സംശയത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെക്കുറിച്ച്​ വിശദ അന്വേഷണമാണ്​ നടത്തുക. 

മക​​​െൻറ ദാരുണാന്ത്യത്തെത്തുടർന്ന് പൊതുരംഗത്ത് ഇറങ്ങിയ അദ്ദേഹം ദേശീയതലത്തിൽ നടന്ന മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിലുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 6.30ഓടെ ദേശീയപാതയിൽ ചേർത്തല വയലാർ കവലക്ക് സമീപമായിരുന്നു അപകടം.

Tags:    
News Summary - Gopinandhan Pillai Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.