കോട്ടയം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും മകളുടെയും സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ. ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷിനെ (40) ആണ് പ്രത്യേക അന്വേഷണസംഘം അടിമാലി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാലാ ഇടപ്പാടി കുറിച്ചി ജംങ്ഷൻ ഭാഗത്ത് പനച്ചിക്കപ്പാറയിൽ വീട്ടിൽ ജോസ് തോമസിന്റെ ഭാര്യ ക്രിസ്റ്റി ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജനാല വഴിയാണ് വീട്ടിലെ ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റിയുടെയും ഇളയ മകളുടെയും കഴുത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്.
സ്വർണാഭരണങ്ങൾക്ക് 1,80,000 രൂപ വില വരുമെന്നാണ് പൊലീസ് അറിയിച്ചു. മുതിർന്ന സിവിൽ പൊലീസ് ഓഫിസർ ജോബി ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്, ജോഷി മാത്യു എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.