Posted On
date_range Updated On
date_range സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ വർധിച്ച് 8075 രൂപയും പവന് 160 രൂപ വർധിച്ച് 64,600 രൂപയുമായി. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ 70,000 രൂപയിലധികം നൽകണം.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഫെബ്രുവരിയിൽ മാത്രം ഒരു പവന് 2640 രൂപയുടെ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 8055 രൂപയും 18 കാരറ്റ് ഗ്രാമിന് 6625 രൂപയുമാണ്. ഒരു ഗ്രാം വെള്ളിക്ക് 107 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.