Posted On
date_range Updated On
date_range വീട്ടിൽനിന്ന് 87 പവനും മൂന്ന് ലക്ഷവും കവർന്നു
നാഗർകോവിൽ: പ്ലസൻറ് നഗറിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിന്റെ പിൻവാതിൽ പൊളിച്ചുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 87 പവൻ സ്വർവും മൂന്ന് ലക്ഷം രൂപയും കവർന്നു. തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ കലൈകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ചെന്നൈ മെഡിക്കൽ കോളജ് ഡോക്ടറാണ്. ശനിയാഴ്ച കലൈകുമാർ വീട് പൂട്ടി തിരുനെൽവേലിയിൽ പോയി രാത്രി 11ഓടെ ഭാര്യയെയും കൂട്ടി വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേശമണിനഗർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് പ്രത്യേകസംഘത്തെ രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.