'ദൈവത്തിന്‍റെ സ്വന്തം നാട്​ ചെകുത്താനെ ചവിട്ടിപ്പുറത്താക്കി'; കേരളത്തിന്​ നന്ദി പറഞ്ഞ്​ പ്രകാശ്​ രാജ്​

നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽ.ഡി.എഫ്​ സർക്കാറിന്​ അഭിനന്ദനവുമായി നടൻ പ്രകാശ്​ രാജ്​. 'ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടിപ്പുറത്താക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്​ അഭിനന്ദനങ്ങൾ. സാമുദായിക വർഗീയതയെയാണ്​ മികച്ച സർക്കാർ മറികടന്നിരിക്കുന്നത്​. എന്‍റെ പ്രിയ കേരളമേ, നിങ്ങൾക്ക്​ വളരെയധികം നന്ദി' -പ്രകാശ്​ രാജ്​ ട്വിറ്ററിൽ കുറിച്ചു.

ഒരു മണ്ഡലത്തിലും പ്രതിനിധീകരിക്കാത്തതിനാൽ സംവാദങ്ങളുടെ പേരിൽ ബി.ജെ.പി വക്താക്കളെ ന്യൂസ് റൂമുകളിലേക്ക് വിളിക്കുന്നത് ഒഴിവാക്കണമെന്നും അവരുടെ പ്രചാരണത്തിന് അവസരം നൽകരുതെന്നും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോട് പ്രകാശ്​ രാജ്​ അഭ്യർത്ഥിച്ചു. തന്‍റെ സുഹൃത്തിന്‍റെ ട്വീറ്റ്​ പങ്കു​െവച്ചാണ് അദ്ദേഹം​ ഇക്കാര്യം അഭ്യർഥിച്ചത്​.

തമിഴ്​നാട്ടിൽ വീണ്ടും അധികാരത്തിലെത്തിയ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനെയും ബംഗാളിൽ വിജയക്കൊടി പാറിച്ച മമത ബാനർജിയെയും പ്രകാശ്​ രാജ്​ അഭിനന്ദിച്ചു.

Tags:    
News Summary - ‘God’s own country has trampled on the devil’; Prakash Raj thanks Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.