Posted On
date_range Updated On
date_range സമുദായ സംവരണം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകും -ജി.സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി : ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ ഒന്നാം വര്‍ഷപ്രവേശനത്തിന് സര്‍ക്കാര്‍ നൽകിയിട്ടുള്ള 10 ശതമാനം സമുദായ സംവരണം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാർത്താകുറിപ്പിൽ അറിയിച്ചു.
ന്യൂനപക്ഷ പിന്നാക്കവിഭാഗ സ്‌കൂളുകള്‍ക്ക് 20 ശതമാനം സമുദായ സംവരണം നൽകുമ്പോള്‍ മുന്നാക്ക വിഭാഗത്തിന് ലഭിക്കുന്നത് 10 ശതമാനം മാത്രമാണ്. ഈ വേര്‍തിരിവ് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നല്‍കിയ നാമമാത്ര സംവരണം കോടതി റദ്ദുചെയ്തത്.
സര്‍ക്കാറിന്റെ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ മുന്നാക്ക സമുദായ സ്‌കൂളുകള്‍ 10 ശതമാനത്തില്‍ താഴെയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.