ശശി തരൂർ ‘ഡൽഹി നായര’ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചതെന്ന് ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: തെറ്റ് തിരുത്തുന്നതിനാണ് ശശി തരൂർ എം.പിയെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തി ദിന സമ്മേളനത്തിന് സ്വാഗതം ആശംസിക്കവേയാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്.

ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ ഡൽഹി നായർ എന്ന് വിളിച്ചു. അദ്ദേഹം ഡൽഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്. അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146-ാമ​ത് ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാനാണ് ശ​ശി ത​രൂ​രിനെ എൻ.എസ്.എസ് ക്ഷണിച്ചത്. രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂർ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയും തരൂരിനൊപ്പം ഉണ്ടായിരുന്നു. 

Tags:    
News Summary - G Sukumaran Nair react to invite Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.