ജി. സുധാകരൻ
Posted On
date_range Updated On
date_range അവർക്ക് നാലു മുത്തം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ; താൻ പിണറായി വിരുദ്ധനല്ലെന്ന് ജി. സുധാകരൻ
കോട്ടയം: തനിക്കെതിരെ നടക്കുന്ന ഇടത് സൈബർ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയെന്ന് ജി. സുധാകരൻ. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ല. ഇത്തരം സൈബർ ആക്രമണം നടത്തുന്നവർ പാർട്ടി വിരുദ്ധരാണ്. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തു പതിനഞ്ചു പേരാണ് ഇതിനു പിന്നിലെന്നും ജി. സുധാകരൻ പറഞ്ഞു.
താൻ പിണറായി വിരുദ്ധനല്ലെന്നും അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ജി. സുധാകരൻ ആരോപിച്ചു.
അവർക്ക് നാലു മുത്തം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമൊന്നും ഇല്ല. അതിന്റെ കാലം കഴിഞ്ഞു. മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.
കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.