മലപ്പുറത്ത് ‘കേരള പര്യടനം’ പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് സ്വാഗതപ്രസംഗം തുടരുന്നതിനിടെ, ഉദ്ഘാടനായ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാനൊരുങ്ങുന്നു. വൈകിയതിൽ ക്ഷമ ചോദിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത് (ഫോട്ടോ: മുസ്തഫ അബൂബക്കർ)
മലപ്പുറം: ജില്ലയിലെ കേരളപര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതപ്രസംഗത്തിനിടെ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസിനെ മൈക്കിന് മുന്നിൽനിന്ന് മാറ്റി. ഉദ്ഘാടനപരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് ജില്ല സെക്രട്ടറിയുടെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ മാറ്റിയത്.
ചടങ്ങുകൾക്ക് തുടക്കംകുറിച്ച് മോഹൻദാസ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി സംസാരം തുടങ്ങിയപ്പോൾ എഴുന്നേറ്റ് സദസ്സിനുനേരെ കൈകൂപ്പിയ പിണറായി തിരിച്ച് കസേരയിലിരിക്കാതെ നേരെ മൈക്കിനരികിലേക്ക് നീങ്ങി. തുടർന്ന് പിറകിലെത്തിയ പിണറായി ജില്ല സെക്രട്ടറിയുടെ സംസാരം മുഴുവനാക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ മാറ്റി പ്രസംഗം തുടങ്ങി.
15 മിനിറ്റ് മുമ്പ് ആരംഭിക്കേണ്ട പരിപാടിയാണെന്നും വൈകിയതിൽ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. 11.15 ഓടെയാണ് അദ്ദേഹം വേദിയിലെത്തിയത്. ഈ സമയം സർക്കാറിെൻറ വികസനപ്രവർത്തനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.